കോഫി വിത്ത് ടീച്ചേഴ്സ്-അധ്യാപകരെ ആദരിച്ചു

മാനന്തവാടി : സപ്തംബർ 5 അധ്യാപകദിനത്തിൽ പഴശ്ശിഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു. Coffee with teachers എന്ന പേരിൽ ആയിരുന്നു അധ്യാപക ദിനപരിപാടി സംഘടിപ്പിച്ചത്. ഗ്രന്ഥാലയത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ലൈബ്രറി പ്രവർത്തകർ കൂടിയായ അധ്യാപകരെയാണ് പഴശ്ശിയുടെ സൗഹൃദകൂട്ടായ്മയിൽ വെച്ച് ഗ്രന്ഥാലയം ആദരിച്ചത്. അധ്യാപകരുടെ ഓർമ്മകളും ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പങ്കിട്ട മനോഹരമായ സായാഹനത്തിൽ അധ്യാപക ദിനാചരണം ഓർമ്മകളിലിടം പിടിക്കുകയായിരുന്നു. വിവിധ തലമുറകൾക്ക് PSC മത്സര പരീക്ഷകളിലൂടെ ജീവിതമാർഗ്ഗം തുറന്ന് കൊടുത്തവർ കൂടിയായ പഴശ്ശി ഗ്രന്ഥാലയത്തിലെ അധ്യാപകരായ എ. അജയകുമാർ, ഷാജൻ ജോസ്, പ്രസാദ് വികെ, നിസാർ സികെ, എം. ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവരും മറ്റ് അനൗദ്യോഗിക അധ്യപകരും പങ്കെടുത്ത ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ അധ്യക്ഷത വഹിച്ചു. പ്രവർത്തകരായ കെ.അയൂബ് ,സുനിത്ത് കെ.പി, നൗഫൽ പി, സൂരജ് എച്ച്, സഫ്വാന എൻ, വിഷ്ണു കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് ജിതിൻ എം സി , രജീഷ് കെ.എൻ, സുനിത്ത് കെ.പി, വിനോദ് കുമാർ എസ്. ജെ തുടങ്ങിയവർ ഗാനങ്ങളും കവിതകളും ആലപിച്ച് ചടങ്ങിനെ മനോഹരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *