ചൂരൽ മല-മുണ്ടക്കൈ ഉരുൾ പൊട്ടൽ: രക്ഷാപ്രവർത്തകരെ ആദരിച്ചു

ബത്തേരി : മുണ്ടക്കൈ -ചൂരൽ മല ഉരുൾ പൊട്ടൽ നടന്നയുടൻ തന്നെ നാടിന്റെ നാനാ ഭാഗത്തുമുള്ള സഹൃദയർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

നെന്മേനി മാടക്കരയിൽ നിന്നും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത 39 പേരെ 𝗠𝗔𝗗𝗔𝗞𝗞𝗔𝗥𝗔 𝗡𝗘𝗪𝗦 & 𝗚𝗢𝗟𝗗𝗘𝗡 𝗪𝗜𝗡𝗚𝗦 𝗖𝗟𝗨𝗕 ന്റെയും ആഭിമുഖ്യത്തിൽ

ആദരിച്ചു.

ചടങ്ങ് അബ്ദുള്ള മാടക്കര ഉത്ഘാടനം ചെയ്തു. റിട്ടയേർഡ് പോലീസ് മോഹൻദാസ്, കുട്ടി മാടക്കര എന്നിവർ നേതൃത്വം നൽകി. നീലഗിരി കോളേജ് കായിക മേധാവി ഡോക്ടർ. സരിൽ വര്ഗീസ്, സത്യൻ നീലഗിരികോളേജ്,

പദ്മനാഭൻ നായർ, മാത്യൂസ് നെല്ലിക്കൽ,സൈസൂനത്ത്,വിനയ, മുജീബ്, മജീദ് എ പി,ജോഷി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *