കല്‍പറ്റ: എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ട സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം അഭി. മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവ് നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ജോയിപിണക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്മശ്രീ ഡോ. സഗ്ദിയോയെ ആദരിച്ചു. ജോണ്‍സന്‍ കിഴക്കേപുരയ്ക്കല്‍, സോജന്‍ പൊന്‍വേലില്‍ മദര്‍ ലിയ ടോം എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. മാത്യു പാണാടന്‍ യോഗത്തിന് നന്ദി അര്‍പ്പിച്ചു.
എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റ ഒരു വര്‍ഷം നീണ്ട സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് സമാപനം
