തലപ്പുഴ അനധികൃത മരം മുറി; യൂത്ത് കോൺഗ്രസ് ഡിഎഫ്ഒയെ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡി എഫ് ഒ

തലപ്പുഴ അനധികൃത മരം മുറി; യൂത്ത് കോൺഗ്രസ് ഡിഎഫ്ഒയെ ഉപരോധിച്ചു.

കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡി എഫ് ഒ*

മാനന്തവാടി: നോർത്ത് വയനാട് ഡിവിഷൻ ബേഗൂർ റേഞ്ചിലെ തവിഞ്ഞാൽ നാൽപത്തിമൂന്നിലെ വനമേഖലയിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ റിസർവ് വനത്തിൽ നിന്ന് സോളാർ ഫെൻസിംങ്ങ് നിർമാണവുമായി ബന്ധപ്പെട്ട് വനപാലകർ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഡി എഫ് ഒ ഓഫീസ് ഉപരോധിച്ചു.എഴുപത്തിമൂന്ന് മരങ്ങളാണ് മുറിച്ചു കടത്തിയത്. കടത്തിയ മരങ്ങൾ വില്പന നടത്തിയതായി ആരോപണമുയർന്നിരുന്നു. ഏന്നാൽ
ഡി എഫ് ഒ യുടെ അനുമതി ഇല്ലാതെ മരങ്ങൾ മുറിച്ചതിൽ വനം വകുപ്പ് ജീവനക്കാർ ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.ഉപരോധത്തെ തുടർന്ന് മാനന്തവാടി എസ് ഐ സോബിന്റെ നേതൃത്വത്തിൽ
ഡി എഫ് ഒ മാർട്ടിൽ ലോയലുമായി
നടത്തിയ ചർച്ചയ്ക്കൊടുവിൽ മരം മുറിക്കാൻ മുൻകൂർ അനുമതി മേടിച്ചിട്ടില്ല എന്നും വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സിസിഎഫിന് കൈമാറിയിട്ടുണ്ടെന്നും കുറ്റിക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന ഡി ഫ് ഒ യുടെ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്,സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട,ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ,യൂത്ത് കോൺഗ്രസ് നേതാക്കളായ ജിജോ വരയാൽ,ആഷിഖ് മൻസൂർ,നിസാം ചില്ലു,ജുനൈദ് വെള്ളമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി.ചർച്ചയ്ക്ക് ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് എ.എം.നിശാന്ത്,മണ്ഡലം പ്രസിഡണ്ടുമാരായ സുനിൽ ആലിക്കൽ,ഷിബു കെ ജോർജ്,സി.എച്ച്.സുഹൈർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *