വെള്ളമുണ്ട: കഴിഞ്ഞ ദിവസം മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെള്ളമുണ്ട സെക്ഷനിലെ ക്വയറ്റ്പാറ വാളാരംകുന്നു വനഭാഗത്ത് രാത്രി നടത്തിയ പരിശോധനയിലാണ്,
നാടൻ തോക്കുമായി 3 പേരെ പിടികൂടിയത്. മംഗലശ്ശേരി
രാമചന്ദ്രൻ, ചന്ദ്രൻ മാടത്തുംകുനി, ബാലകൃഷ്ണൻ മടത്തും കുനി എന്നിവരാണ് പിടിയിലായത്.
മാനന്തവാടി റേഞ്ച് ഓഫീസർ
റോസ്മേരി ജോസ്
വെള്ളമുണ്ട ഫോറെസ്റ്റ് ഓഫീസർ കെ.കെ സുരേന്ദ്രൻ, മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മായ അഖിൽ, സ്റ്റീഫൻ, ബാബു, അപ്പച്ചൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
നാടൻ തോക്കുമായി 3 പേരെ വനം വകുപ്പ് പിടികൂടി
