കല്‍പ്പറ്റ: പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
കളക്ട്രേറ്റ് മാര്‍ച്ച് എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ പ്രവർത്തക സമിതിയംഗം നൂർജഹാൻ കല്ലങ്കോടൻ, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.ജമീല തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എൻ ഹംസ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സുബൈർ കെ നന്ദിയും പറഞ്ഞു.
