കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും ട്രാൻസ്ഫറായിപ്പോവുന്ന അഡിഷണൽ എസ്.പി വിനോദ് പിള്ള, മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എസ് ഷാജി എന്നിവരെയാണ് ജില്ലാ പോലീസ് സ്നേഹാദരങ്ങളോടെ ആദരിച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉത്തര മേഖലാ ഇൻസ്പെക്ടർ ജനറൽ ശ്രീ. സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു സ്വാഗതവും നിയുക്ത മാനന്തവാടി എ.എസ്.പി ഉമേഷ് ഗോയൽ ഐ.പി.എസ്, കൽപ്പറ്റ ഡി.വൈ.എസ് പി. പി. ബിജുരാജ്, ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷരീഫ്, എസ്.എം.എസ് ഡി.വൈ.എസ് പി എം.എം അബ്ദുൾകരീം എൻ-സെൽ ഡി.വൈ.എസ്.പി എൻ.കെ ഭരതൻ, ഡി
സി.ആർ.ബി ഡി.വൈ.എസ്.പി ദിലീപ് കുമാർ ദാസ് കെ.പി.ഓ.എ ജില്ലാ പ്രസിഡന്റ് എം.എ സന്തോഷ്, കെ.പി.എ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സി ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ്കുമാർ നന്ദിയർപ്പിച്ചു സംസാരിച്ചു.
യാത്രയയപ്പ് നൽകി.
