ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

അമ്പലവയൽ : ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനങ്ങളുടെയും തൊണ്ടിമുതൽ സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. 10.09.2024 ന് അമ്പലവയലിലെ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ വച്ചു നടന്ന ചടങ്ങിൽ അഡിഷണൽ എസ്.പി വിനോദ് പിള്ള, ബത്തേരി സബ് ഡിവിഷൻ ഡി.വൈ.എസ്.പി കെ.കെ അബ്ദുൾഷരീഫ്, ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി അസി.ഡയറക്ടർ ഇൻ ചാർജ് ഡി.മിനി, സൈന്റിഫിക് ഓഫീസർമാരായ കെ.എസ് നരേഷ്, എൻ മുഹമ്മദ്‌ അസ്ഹറുദീൻ, ആൽവിൻ നോബിൾ ജോൺ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഓമാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *