ജന്മദിന സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കൽപ്പറ്റ: കൽപ്പറ്റ, എച്ച്.ഐ. എം. സ്കൂളിലെ മൂന്നാം തരം വിദ്യാർഥിനിയായ റൈസ. പി എന്ന കുട്ടി തൻ്റെ ജന്മദിനത്തിന് സമ്മാനങ്ങൾ വാങ്ങാനുള്ള ചെലവിലേക്കായി രക്ഷിതാക്കൾ മാറ്റി വെച്ച പത്തായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വയനാട് മുണ്ടക്കൈ ദുരന്ത വാർത്തകൾ കണ്ട റൈസ സ്വയം എടുത്ത തീരുമാനമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. വയനാട് ജില്ലാ കളക്ടർ മേഘശ്രീ അവർകൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ, കെ.എ.എസ് സാന്നിധ്യത്തിലാണ് തുക കൈമാറിയത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികക്കും പ്രചോദനവും മാതൃകയുമാണ് മൂന്നാം തരത്തിലെ വിദ്യാർഥിനിയുടെ പ്രവർത്തനം. സന്തോഷ വേളകൾ ഇത്തരം നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലേക്ക് എത്തിക്കാൻ സ്കൂളിന്റെ പക്ഷത്തു നിന്നുള്ള ചെറിയ പ്രവർത്തനമാണിത്.വെങ്ങപ്പള്ളിയിലെ ജംഷിദ് പാറമ്മൽ പിതാവും, നഷീദ മാതാവുമാണ് ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ മുണ്ടോളി, റഷീദ് കെ ടി, നൂർജഹാൻ പ്രധാനാധ്യാപകൻ കെ. അലി, ക്ലാസ് അധ്യാപിക ഷെറിൻ സിത്താര തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *