കല്‍പ്പറ്റ: രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ മുനിസിപ്പല്‍സെക്രട്ടറിയെ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ ഉപരോധിച്ചു. തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷോധിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഹാഷിം, ഷൈജല്‍ കൈപ്പങ്ങല്‍, ജാഫര്‍ അമ്പിലേരി, ഹമീദ് ചുഴലി അബ്ദുല്‍ ലത്തീഫ്, സി.കെ. സലിം, ഹാറൂണ്‍ ബൈപാസ്, ജംഷീദ് മുത്തു എന്നിവര്‍ പങ്കെടുത്തു. രാവിലെ ആരംഭിച്ച ഉപരോധം റോഡുകള്‍ നന്നാക്കുന്നതിന് വൈകാതെ നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് അവസാനിപ്പിച്ചത്.
നഗരസഭയിലെ മിക്ക റോഡുകളും തകര്‍ന്നുകിടക്കുകയാണെന്ന് ഷൈജല്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ഗാരേജ്, മില്‍മ പ്ലാന്റ് എന്നിവിടങ്ങളിലേക്കുള്ള ചുഴലി റോഡ്, ടൗണില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്ന തുര്‍ക്കി റോഡ്, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അമ്പിലേരി- നെടുങ്ങോട് റോഡ്, പുളിയാര്‍മല റോഡ് എന്നിവ സഞ്ചാരയോഗ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
