കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

കൽപ്പറ്റ: 2024 ഏപ്രില്‍ മാസം വരെ വിവിധ കെ.ടെറ്റ് പരീക്ഷകള്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 19, 20,21 തീയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
19ന് ജി.എച്ച്.എസ് കാക്കവയലില്‍ കാറ്റഗറി ഒന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും കാറ്റഗറി 2 ന് 2 മുതല്‍ 5 വരെയും. 20 ന് കാറ്റഗറി 3 ന് രാവിലെ 10 മുതല്‍ 5 വരെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും.
23 ന് രാവിലെ 10 മുതല്‍ 5വരെ ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ കാറ്റഗറി നാല് വിഭാഗത്തില്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി 23 ന് ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 5 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും റിസള്‍ട്ട് ഡൗണ്‍ലോഡ് ഷീറ്റും സഹിതം പരിശോധനയ്ക്ക് ഹാജരാകണം. ഫോണ്‍- 04936 202264

Leave a Reply

Your email address will not be published. Required fields are marked *