വയോജന ആയുർവേദ്; മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടത്തറ : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ ആയുഷ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കോട്ടത്തറ ആയുർവേദ ഡിസ്പെൻസറിയിൽ ” വയോജന ആയുർവേദ് ” മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഭാരതീയ ചികിത്സ വകുപ്പ്, കോട്ടത്തറ ആയുർവേദ ഡിസ്പെൻസറി ആയുർഹെൽത്ത് & വെൽനെസ് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടത്തറ ഇ കെ നായനാർ സ്മാരക കമ്മ്യൂണി ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ : ദിവ്യ കെ അധ്യക്ഷത വഹിച്ചു. മെച്ചന യോഗ ഇൻസ്ട്രക്ടർ ഡോ : ആശ, എച്ച് എം സി അംഗങ്ങളായ പി സി അബ്ദുള്ള, ഇ എഫ് ബാബു, മിനി. പി ജെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *