വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫ് റോഡേഴ്ഡിനെ ആദരിച്ചു.

ചൂരല്‍മല: ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുല്‍പ്പള്ളി ഓഫ് റോഡേഴ്ഡിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്ത്യന്‍ ആര്‍മി പോലും എത്തിപ്പെടുന്നതിന് മുമ്പ് തന്നെ ദുരന്ത മേഖലയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇന്ത്യന്‍ ആര്‍മിയടക്കമുള്ളവര്‍ക്ക് ദുരന്ത സ്ഥലത്തേക്ക് കടന്നുചെല്ലാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയും, നൂറിലധികം പേരുടെ ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്ത മനുഷ്യസ്‌നേഹികളായ ചെറുപ്പക്കാരാണ് പുല്‍പ്പള്ളി ഓഫ് റോഡേഴ്‌സ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പുല്‍പ്പള്ളി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ മാനേജര്‍ സമ്പത്ത് മുഖ്യാതിഥിയായിരുന്നു. മിസ്റ്റര്‍ കേരള സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ക്രിസ്ത്യാനോ പോള്‍, ന്യൂഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണിതാവായിരുന്ന രമ ബിനു, ജൈവകൃഷിക്ക് കേരള സര്‍ക്കാരിന്റെ കര്‍ഷക അവാര്‍ഡ് നേടിയഗോത്ര കര്‍ഷക സംഘം എന്നിവരെയും യോഗത്തില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ് അജിമോന്‍, ട്രഷറര്‍ എം.കെ. ബേബി, ഐക്യട്രേഡ് യൂണിയന്‍ ചെയര്‍മാന്‍ മണി പാമ്പനാല്‍, ഗ്രാമപഞ്ചായത്തംഗം രാജു ചേകാടി, ഗ്രേറ്റര്‍, ഷാരി ജോണി,രമ ബിനു, ക്രിസ്ത്യാനോ പോള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *