കല്‍പ്പറ്റ: സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനതാദള്‍-എസ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കുര്യാക്കോസ് മുള്ളന്‍മട ഉദ്ഘാടനം ചെയ്തു. ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വി.പി. വര്‍ക്കി, പി.കെ. ബാബു, സുബൈര്‍ കടന്നോളി, സൈഫു വൈത്തിരി, ആദര്‍ശ് കല്‍പ്പറ്റ, റസാഖ് തരുവണ എന്നിവര്‍ പ്രസംഗിച്ചു.
