സ്‌നേഹ സദസ് സംഘടിപ്പിച്ചു

കാവുംമന്ദം: പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്
കാവുംമന്ദം ഇഹിയ ഉല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റി സ്‌നേഹ സദസ് സംഘടിപ്പിച്ചു.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മുസ്തഫ പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കെസിവൈഎം തരിയോട് മേഖലാ പ്രസിഡന്റ് അഭിനന്ദ് ജോര്‍ജ്, കാവുംമന്ദം പരദേവതാ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.ടി. നളിനാക്ഷന്‍, മഹല്ല് ഖാസി സുഹൈല്‍ അസ്ഹരി, ജാബിര്‍ ഹൈതമി, കെ. ഇബ്രാഹിം ഹാജി, ടി.പി. നസീര്‍, ശിഹാബ് കളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ മുജീബ് പാറക്കണ്ടി സ്വാഗതവും കണ്‍വീനര്‍ ബഷീര്‍ പുള്ളാട്ട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *