വെള്ളമുണ്ട: മാനന്തവാടി സെന്റ് ജോസഫ്സ് മിഷന് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ യൂണിറ്റിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗവണ്മന്റ് ഹൈസ്കൂളില്‍ വച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും നടത്തി. 70 പേരോളം പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പ് പുളിഞ്ഞാല്‍ വാര്‍ഡ് മെമ്പര്‍ ഷൈജ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പങ്കടുത്തവർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ ഫാ. മനോജ് കവളക്കാടൻ ആശംസ അറിയിച്ചു സംസാരിച്ചു. എഡിഎസ് എക്സിക്യൂട്ടീവ് മെമ്പർ സുമ നന്ദി പറഞ്ഞു. ഹോസ്പിറ്റൽ മാനേജർ ലിജോ ചെറിയാൻ, ജനറൽ വിഭാഗം ഡോക്ടർ സാന്ദ്ര സജി, അരുൺ, മമ്മൂട്ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സൗജന്യ മെഡിക്കല്‍ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും നടത്തി
