എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി

പനമരം:ജി എച്ച് എസ് എസ് പനമരം സ്കൂളിലെ നല്ലപാഠം ക്ലബിലെ തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾക്കായി വടുവൻചാൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി. രണ്ടാം വർഷ വൊളണ്ടിയർമാരായ കെ ടി മുഹമ്മദ്‌ ഫയാസ് ,കെ .വി അഭിജിത്ത് , അജിൻ കെ, ഇ .എസ് അനശ്വർദേവ്, എൻ. വി അതുൽ , എസ്. എസ് കിഷൻ എന്നിവരടങ്ങിയ ടീമാണ് പരിശീലനം നയിച്ചത്. പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി, എസ് എം സി മെമ്പർ പി .വി സുനിൽകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

പരിശീലന പരിപാടി പനമരം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനും സ്കൂൾ പി ടി എ പ്രസിഡൻ്റുമായ കെ ടി സുബൈർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഷീജ ജയിംസ്, പനമരം സ്കൂൾ നല്ല പാഠം കോ ഓർഡിനേറ്റർമാരായ ടി നവാസ്, കെ രേഖ എന്നിവർ സംസാരിച്ചു. നൂറോളം എൽ ഇഡി ബൾബുകൾ നിർമ്മിക്കുകയും അത് അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *