ദ്വാരക: ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ ഓണം ക്യാമ്പ് ആയ അറോറ 2K24
ന് സ്കൂൾ ഹെഡ്മിസ്ട്രസ്
ശ്രീമതി ബിജി എം എബ്രഹാം ൻ്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സബ് ഇൻസ്പെക്ടറായ ശശീന്ദ്രൻ സാർ പതാക ഉയർത്തി. എടവക പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ എം.പി വത്സൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സന്തോഷ് ജോൺ തെക്കെയിൽ അധ്യക്ഷത വഹിച്ചു.മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ശശീന്ദ്രൻ സാർ മുഖ്യപ്രഭാഷണം നടത്തി.PTA പ്രസിഡൻറ് ശ്രീ. മമ്മൂട്ടി തോക്കൻ, MPTA പ്രസിഡണ്ട് ശ്രീമതി. രതിക എം ,പോലീസ് വകുപ്പിലെ ഫാമിലി കൗൺസിലർ കുമാരി സംഗീത എംആർ എന്നിവർ ആശംസകൾ അറിയിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ബിജി എം എബ്രഹാം ചടങ്ങിന് സ്വാഗതം അർപ്പിച്ചു.CPO ജോബിൻ ജെ മാസറ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
എസ് പി സിയുടെ ഓണം ക്യാമ്പിന് തുടക്കമായി
