എസ് പി സി പരിശീലന ക്യാമ്പ് ആരംഭിച്ചു.

പിണങ്ങോട്: വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കുള്ള മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പ് ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പി എ ജലീൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ ക്ലാസുകൾ, പരേഡുകൾ, ഫീൽഡ് വിസിറ്റ്, യോഗ പരിശീലനം, പ്രസംഗ പരിശീലനം, സെമിനാർ തുടങ്ങിയവ നടക്കും. വിവിധ വിഷയ വിദഗ്ധർ പരിപാടിയിൽ സംബന്ധിക്കും. സി പി ഓ ഷൈജൽ, എ സി പി ഓ ഉമ്മുൽ ഫലീല തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുസ്സലാം സ്വാഗതവും സി പി ഓ സുലൈമാൻ റ്റി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *