കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതരായ കുടുംബങ്ങള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ധന സഹായ വിതരണം ഇന്ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കും. ദുരിത ബാധിതരായ 751 കുടുംബങ്ങള്‍ക്ക് ഒന്നാം ഘട്ടമായി 80 ലക്ഷത്തോളം രൂപ വിതരണം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര ജില്ലാ നേതാക്കളും വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളും സംബന്ധിക്കുന്ന സംഗമത്തില്‍ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ് ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് വിഖായയുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ എട്ട് കൗണ്ടറുകളിലായാണ് സഹായ ധനം വിതരണം ചെയ്യുന്നത്. പ്രോഗ്രാമിന് സമസ്ത ജില്ലാ കോഡിനേഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
മുണ്ടക്കൈ ദുരന്തം: സമസ്ത ധന സഹായ വിതരണം ഇന്ന്
