പാചക മത്സരവും, പോഷകാഹാര വസ്തുക്കളുടെ വിവിധതരത്തിലുള്ള പ്രദർശനവും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ ഐ സി ഡി എസ് നു കീഴിൽ വിവിധ പരിപാടികൾ നടത്തി. ഇതിന്റെ ഭാഗമായി ബത്തേരി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി ഗുണഭോക്താക്കൾക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരവും, പോഷകാഹാര വസ്തുക്കളുടെ വിവിധതരത്തിലുള്ള പ്രദർശനവും സുൽത്താൻബത്തേരി നഗരസഭയിൽ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷ ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ് , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, കലാ-കായികം ടോം ജോസ്, ക്ഷേമകാര്യം സാലി പാലോസ്, സി.ഡി.പി. ഒ. ബിന്ദു, ഐസിഡി എസ് സൂപ്രവൈസർ പി.എ നസീറ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത മുഴുവൻ വ്യക്തികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *