കൽപ്പറ്റ : രണ്ടു ദിവസമായി നടന്നു വന്ന വയനാട് ജില്ലാ അത്ലറ്റിക്സ്ന് കൊടിയിറങ്ങുമ്പോൾ ജൂനിയർ & സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി 152 പോയന്റ് നേടി ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാദമി ഒന്നാം സ്ഥാനവും 94 പോയിന്റ് നേടി centralised സ്പോർട്സ് ഹോസ്റ്റൽ വയനാട് രണ്ടാം സ്ഥാനവും 85 പോയിന്റ് നേടി അതിലേറ്റിക് അക്കാദമി കാട്ടിക്കുളം മൂന്നാം സ്ഥാനവും നേടി.
സീനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാഡമി 75 (9ഗോൾഡ്, 6 വെള്ളി , 7 വെങ്കലം ) പോയിന്റ് നേടി ഒന്നാം സ്ഥാനവും 46 (6സ്വർണ്ണം, 4 വെള്ളി, 4 വെങ്കലം ) പോയിന്റ് നേടി അതിലേറ്റിക് അക്കാഡമി കാട്ടിക്കുളം രണ്ടാം സ്ഥാനവും 46 (5സ്വർണ്ണം, 5 വെള്ളി, 6 വെങ്കലം ) പോയിന്റ് നേടി പബ്ലിക് ലൈബ്രറി കാട്ടിക്കുളം മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനദാനം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ശ്രീ സലിം നിർവഹിച്ചു. ഏഷ്യാഡ് മെഡലിസ്റ്റ് അബൂബക്കർ മുഖ്യാതിഥിയായിരുന്നു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ ലൂക്കാ ഫ്രാൻസിസ് പ്രസിഡണ്ട് സജി സിപിഐ ചങ്ങനാ മഠത്തിൽ എക്സിക്യൂട്ടീവ് ശ്രീ സജീഷ് മാത്യു,ശ്രീ ചന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു.
*_തുടർന്ന് വായിക്കാൻ_*
➖➖➖➖➖➖➖➖➖
*വീ ന്യൂസർ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..*
👇
https://chat.whatsapp.com/EUcV2xyoftr4BE4wCcMSgD
