പി കെ കാളൻ മെമ്മോറിയൽ കോളേജിന് ഡെസ്ക്ടോപ്പുകൾ നൽകി.

മാനന്തവാടി : പി.കെ. കാളൻ മെമ്മോറിയൻ കോളേജ് ഓഫ്അപ്ലൈഡ് സയൻസിന് മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നും ഡെസ്ക്ടോപ്പുകൾ വിതരണം ചെയ്തു.

ചടങ്ങിൽ എച്ച്.ഒ.ഡി. ഇംഗ്ലീഷ് വിഭാഗം ലിറ്റി ആർ സ്വാഗതം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഷീബ ജോസഫ് അധ്യക്ഷത വഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ്ജ് ഡി ദാസ് പദ്ധതി സമർപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിസി ജോൺ,
സി. എസ്. ആർ. ഹെഡ് ശില്പ ട്രീസ,ഡെമോൺസ്ട്രേറ്റർ
ഗ്ലാഡ്സൺ പോൾ,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *