കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് കൊടുക്കുന്ന ഇ- മെഷീൻ മോഷ്ടിച്ചയാളെ പിടികൂടി

ബത്തേരി: ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ- മെഷീൻ മോഷ്ടിച്ചയാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. പച്ചാടി, കിടങ്ങനാട്, പണയമ്പം, ബിജു(22)വിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 25ന് വൈകിട്ടോടെയാണ് ബത്തേരി പഴയ സ്റ്റാൻഡിൽ നിർത്തിയിരുന്ന ബത്തേരി-പാട്ടവയൽ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഇ-മെഷീൻ മോഷണം പോയത്. കണ്ടക്ടർ ഇരിക്കുന്ന സീറ്റിലെ റാക്ക് ബോക്‌സിൽ വെച്ച ശേഷം കണ്ടക്ടർ ടോയ്ലറ്റിൽ പോയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ബിജുവിന്റെ വീട്ടിലെ മുറിയിലെ അലമാരയിൽ നിന്നാണ് മെഷീൻ കണ്ടെടുക്കുന്നത്. ബിജുവിനെ ശനിയാഴ്ച നാലാംമൈലിൽ നിന്നാണ് കസ്റ്റേഡിയിലെടുത്തത്. എസ്.ഐ മാരായ രാംദാസ്, ദേവദാസ്, സിവിൽ പോലീസ് ഓഫിസർമാരായ സുബീഷ്, പ്രവീൺ, ഫൗസിയ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *