കൽപ്പറ്റ : എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്‌ഘാടനം നിർവ്വഹിച്ചു.അമ്പലവയൽ പഞ്ചായത്തിലെ തോമാട്ടുചാൽ യൂണിറ്റിലെ വിദ്യാർത്ഥിനിയായ ജസീല തസ്നിയാണ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലയിലെ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങിയത്.മനഃശാസ്ത്ര സിദ്ധാന്തങ്ങൾ ഏറ്റവും വേഗം പറഞ്ഞ് ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വിദ്യാർത്ഥിനിയാണ് ജസീല.
ഐക്യം, അഭിമാനം, അതിജീവനം എന്ന മുദ്രാവാക്യമുയർത്തിയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നത്. നിയോജകമണ്ഡലം തല ഉദ്‌ഘാടനങ്ങൾ ഒക്ടോബർ ഒന്നിന് നടക്കും. പഞ്ചായത്ത് തല കൺവെൻഷനുകൾ ഒക്ടോബർ രണ്ട് മുതൽ നടക്കും. ജില്ലാതല ഉദ്‌ഘാടനത്തിൽ എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി എം റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, വൈസ് പ്രസിഡന്റ് മുബഷീർ കൽപ്പറ്റ, സുൽത്താൻ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് റഈസ് വേങ്ങൂർ, കൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഹഫ്‌സൽ വടേരി, സബാഹ് ആണ്ടൂർ, റഫാഹ് പങ്കെടുത്തു.
ജില്ലയിൽ എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം
