തരുവണ: നാലു പതിറ്റാണ്ട് കാലത്തോളം തരുവണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, പ്രസിഡന്റുമൊക്കെയായിരുന്ന മംഗലശ്ശേരി മാധവൻ മാസ്റ്ററെ ഭരണ സമിതി മോമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, വൈസ് പ്രസിഡന്റ് പി.തങ്കമണി ടീച്ചർ, ഡയറക്ടർമാരായ കൊടുവേരി ഇബ്രാഹിം, ആസ്യ മൊയ്‌ദു, മുൻ പ്രസിഡന്റ് കെ.ടി.മമ്മൂട്ടി, കെ.എം.അബ്ദുള്ള ഹാജി, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.
മംഗലശ്ശേരി മാധവൻ മാസ്റ്ററെ അനുമോദിച്ചു
