തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 21 പേർക്കു കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 9 , തൃശൂർ-5, കണ്ണൂർ, തിരുവനന്തപുരം-2 വീതം, കൊല്ലം, എറണാകുളം, മലപ്പുറം ഒന്നു വീതം എന്നിങ്ങനെ യാണു രോഗബാധ.
മലപ്പുറത്ത് പൂക്കോട്ടൂർ സ്വദേശിയായ 78 വയസ്സുകാരനാണു ഷിഗെല്ല സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമായി ആശുപത്രി വിട്ടശേഷമാണു ഫലം വന്നത്. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്രയിലെ ആറു വയസ്സുകാരിക്കും കൊല്ലം കിളികൊല്ലൂരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. തൃ ശൂർ ചെറുതുരുത്തിയിൽ 3 വിദ്യാർഥികൾക്കും അരിമ്പൂർ കൈപ്പിള്ളിയിൽ 2 പേർക്കും രോ ഗബാധയുണ്ട്. ഇവരെ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഈ മാസം ആകെ 110 കേസുകളാണു റി പ്പോർട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണു രോഗ ബാധിതർ കൂടുതൽ. ഈ വർഷം ഇതുവരെ 186 പേർക്ക് ഷിഗെല്ല ബാധിച്ചതിൽ ആറു പേരാണു മരിച്ചത്.
