മീനങ്ങാടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഐ.സി. ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ദേശീയ പാത766 സൗന്ദര്യവൽക്കരണം കൃഷ്ണഗിരിയിൽ തുടക്കം കുറിച്ചു കൊണ്ടാണ് ജനകീയ ക്യാമ്പെയിനിന് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ, നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ സുരേഷ്ബാബു, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബേബി വർഗീസ് , എൻ. ആർ.പ്രിയ എന്നിവർ സംസാരിച്ചു.
ജില്ലാതല ഉദ്‌ഘാടനത്തിന് മുന്നോടിയായി മീനങ്ങാടി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ കാക്കവയൽ മുതൽ കൊളഗപ്പാറ വരെയുള്ള ഭാഗങ്ങൾ മൂന്നു ദിവസം
നീണ്ടു നിന്ന മെഗാ ക്ലീൻ ഡ്രൈവിലൂടെ വിവിധ സംഘടനകൾ ചേർന്ന് ശുചീകരിച്ചു. സംഘടനാഗംങ്ങൾ വിവിധ വകുപ്പ് പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങി അഞ്ഞൂറോളം ആളുകൾ പങ്കാളികളായിരുന്നു.
മാലിന്യ മുക്തം നവകേരളം;ജനകീയ ക്യാമ്പെയിൻ തുടങ്ങി
