കമ്പളക്കാട്: ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് ശുചിത്വം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളിൽ കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയ കമ്പളക്കാട് ഗവ. യു പി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ഹരിത കേരളം മിഷൻ്റെ മൊമെൻ്റോ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജിത കെ സ്കൂളിന് കൈമാറി.
പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. നൂർഷ ചേജെനോത്ത്, സെക്രട്ടറി ശ്രീ. മനോഹരൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി. ജെസി ലെസ്ലി, കെ. കുഞ്ഞായിഷ ,വാർഡ് മെമ്പർമാർ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ഒ.സി ഇമ്മാനുവൽ, ഹരിത കേരളം മിഷൻ ആർ. പി. മഞ്ജു പി ൻ, ഹരിത കർമ്മ സേനാംഗങ്ങൾ, പി.ടി.എ , എം. പി. ടി.എ അംഗങ്ങൾ , സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഹരിത കേരളം മിഷൻ: ഹരിത വിദ്യാലയ പ്രഖ്യാപനം സർട്ടിഫിക്കറ്റ് കൈമാറി
