ഗാന്ധി സ്മൃതി സംഗമം നടത്തി

വെള്ളമുണ്ട:-ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡണ്ടായതിൻ്റെ നൂറാം വാർഷികമാഘോഷം വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. പ്രമുഖ വാഗ്മി സൂപ്പി പള്ളിയാൽ ‘ഗാന്ധിജിയുടെ ഇന്ത്യ’ വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ:എം വേണുഗോപാൽ ഉൽഘാടനം ചെയ്തു,മണ്ഡലം പ്രസിഡണ്ട് ഇൻചാർജ് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു,
കമ്മന മോഹനൻ, ഷാജിജേക്കബ്, ജെയിംസ് എൻ. എസ് ,എം.ലതിക,, ഷൈജി ഷിബു, എം.ജെ. ജിൽസമ്മ തുടങ്ങിയവർ പ്രസംഗിച്ചു. എൻ കെ.പുഷ്പലത സ്വാഗതവും സി.പി.,രാമചന്ദ്രൻ നന്ദിയും പറഞ്ഞു. സാജു എം എം, ഷാജിപനമട ,ചന്തു പുല്ലോറ,പി.ടി. ജോയി, കെ. സന്തോഷ് കുമാർ, ബിജു കെ.എം,, സതീശൻ വി.കെ, ഐ സി തോമസ് ഹിമബിനു, ലളിത ബാബു തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് പാർട്ടിയിലേക്ക് പുതുതായി ചേർന്ന കെ.എം.സി മജീദിനെ കമ്മനമോഹനൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *