ദേശീയ സന്നദ്ധ രക്ത‌ദാന ദിനാചരണം നടത്തി

മാനന്തവാടി: ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ ദേശീയ സന്നദ്ധ രക്ത‌ദാന ദിനാചരണം നടത്തി. ‘രക്ത ദാനത്തിന്റെ 20 വർഷങ്ങൾ ആഘോഷിക്കുന്നു; രക്‌തദാതാക്കളേ, നന്ദി, എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിൻ്റെ സന്ദേശം. രക്തദാന ക്യാംപും നടന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.പി. രാജേഷ് ഉദ്ഘാടനം ചെയ്തു‌. ഗവ മെഡിക്കൽ കോളജിലെ അസോസിയറ്റ് പ്രൊഫ. ഡോ. അർച്ചന രാജൻ അധ്യക്ഷത വഹിച്ചു. അസി. പ്രഫ. ഡോ. വി. ദിവ്യ ദിനാചരണ സന്ദേശം നൽകി. ഗവ. നഴ്സ‌ിങ് കോളജ് വിദ്യാർഥി എ. ആദിത്ത് പ്രതിക്ഞ ചൊല്ലിക്കൊടുത്തു. രക്‌തദാന രംഗത്തെ സജീവ സാന്നിധ്യമായ ഡിവൈഎഫ്ഐ. ടീം ജ്യോതിർഗമയ, ടീം കനിവ് എന്നീ സംഘടനകളെ ചടങ്ങിൽ മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. ബിനിജ മെറിൻ ജോയ്. സീനിയർ നഴ്‌സിംഗ് ഓഫിസർ ബോബി ജോസഫ്, ടെക്നിക്കൽ സൂപ്പർവൈസർ ബി.എസ്. ബീന, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ.ആർ. ജിതിൻ, ടീം ജ്യോതിർഗമയ കോ- ഓർഡിനേറ്റർ കെ.എം.ഷിനോജ്, ടീം കനിവ് പ്രതിനിധി റെജി എടത്തന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *