യാത്രയയപ്പ് നൽകി

കൽപറ്റ: വയനാട്ടിൽ നിന്നു സ്ഥലം മാറിപ്പോകുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ഉമ്മർ, സുധാകരൻ, എൻഫോഴ്സ്മെൻ്റ് എം വി ഐമാരായ വിനീത്, സൈദാലിക്കുട്ടി എന്നിവർക്ക്
വയനാട് റോഡ് സേഫ്റ്റി വൊളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ
യാത്രയയപ്പും വയനാട് റോഡ് സേഫ്റ്റി വൊളണ്ടിയേഴ്സിൻ്റെ പ്രവർത്തനങ്ങൾ വീഡിയോ സഹിതം അന്താരാഷ്ട്ര സേഫ്റ്റി സെമിനാറിൽ അവതരിപ്പിച്ച് പ്രശംസയും ആദരവുകളും ഏറ്റുവാങ്ങിയ എൻഫോഴ്സ്മെൻ്റ് എ എം വി ഐ ടി.എ സുമേഷിനെ ആദരിക്കലും സംഘടിപ്പിച്ചു. കൽപറ്റ ആർ ടി ഒ ഓഫറസിൽ വയനാട് റോഡ് സേഫ്റ്റി ട്രയിനിങ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൊളണ്ടിയേഴ്സ് വൈസ് പ്രസിഡൻ്റ് നസീർ പാലൊളിക്കൽ അധ്യക്ഷത വഹിച്ചു. ആർടിഒ പി.ആർ.സുമേഷ് ഉദ്ഘാടനം ചെയ്തു . റോഡ് സേഫ്റ്റി വൊളണ്ടിയേഴ്സ് നോഡൽ ഓഫിസറും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ വി.ഉമ്മർ മുഖ്യ പ്രഭാഷണം നടത്തി. എൻഫോഴ്സ്മെൻ്റ് എം.വി ഐ.വിനീത്
എ. എം വി ഐ . ടി.എ.സുമേഷ്.
വൊളണ്ടിയർമാരായ. പി. കുഞ്ഞിമുഹമ്മദ് മേപ്പാടി, മനോജ് പനമരം, സുരേന്ദ്രൻ കൽപറ്റ , പ്രദീപ് കുമാർ മീനങ്ങാടി,
നിഖിൽ പനമരം, ഷമീർ പെരുന്തട്ട , അലവി അച്ചൂർ, വിനോദ് മീനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *