വെള്ളമുണ്ട : സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാഗമായി വെള്ളമുണ്ടയിൽ നെഹ്റു യുവ കേന്ദ്ര, പബ്ലിക് ലൈബ്രറി വെള്ളമുണ്ട, വെള്ളമുണ്ട നാഷണൽ സർവീസ് സ്കീം യൂണിറ്റ്, എസ് പി സി യൂണിറ്റ്, ഗ്രാമപഞ്ചായത്ത് വെള്ളമുണ്ട , വാർഡ് സാനിറ്റേഷൻ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടൗണും പരിസരവും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുരിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി കെ ശ്രീധരൻ മാസ്റ്റർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി എൻ വൈ കെ നൽകിയ ജേഴ്സികളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. എച്ച് ഐ സുരഭി സുരേഷ്ബാബു ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. . നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ എ അഭിജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ പി എ അസീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ, മണികണ്ഠൻ എം, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബിജു ടി, വി ഇ ഒ അനഘ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സുനിൽകുമാർ എം , ഷൈജു വി, എസ്പിസി സി പി ഒ ശ്രീവിദ്യ കെ, രേഖ ആർ, ഷീജ കെ പീറ്റർ (ജൂനിയർ എച്ച് ഐ) തുടങ്ങിയ വിവിധ മേഖലകളിലെ നിരവധി പേർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം സുധാകരൻ സ്വാഗതവും എം മോഹന കൃഷ്ണൻ നന്ദിയും പറഞ്ഞു.
