കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാരുടെ യോഗവും ലൈബ്രറികളുടെ വാര്‍ഷിക ഗ്രാന്റ് വിതരണവും ജില്ലാ ലൈബ്രറി ഹാളില്‍ നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. പുസ്തകോത്സവം, ഗ്രാന്റ് അപേക്ഷ, പബ്ലിക് സോഫ്റ്റ്വേര്‍, ഗ്രന്ഥശാല നിയമ ഭേദഗതി, ഗ്രഡേഷന്, തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി. എം. സുമേഷ്, വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍, ജോയിന്റ് സെക്രട്ടറി പി. ശിവദാസ്, പി.കെ. അച്യുതന്, പി. ബിജു, പി. നൗഷാദ്, കെ.കെ. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
