കൽപറ്റ: വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി സോഷ്യൽ ഫോറസ്റ്റി വയനാട് ഡിവിഷനും, വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി കൽപറ്റ മുതൽ മീനങ്ങാടി വരെ സൈക്കിൾ റാലി നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച റാലി മീനങ്ങാടി വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ എം.ടി ഹരിലാൽ [എസിഎഫ് സോഷ്യൽ ഫോറസ്റ്റി വയനാട് ഡിവിഷൻ] അധ്യക്ഷത വഹിച്ചു. രജ്ഞിത്, കെ.സി. സന്തോഷ്, എം കെ ശശി, പി.ആർ. രാജേഷ്, കൃഷ്ണദാസ്, വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡൻ്റ് ഡോ. സാജിദ്, ക്ലബ് സെക്രട്ടറി ഷൈജൽ കുന്നത്ത്, ആരിഫ് എന്നിവർ സംസാരിച്ചു.
വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ റാലി നടത്തി
