ബത്തേരി: കേരള സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി ബത്തേരി ഹോട്ടൽ റീജൻസിയിൽ നടത്തിയ കേരള സംസ്ഥാന സബ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ് സമാപിച്ചു. ജില്ലാ ഓർഗനൈസിങ് കമ്മറ്റി, ഇന്ത്യൻ ചെസ് അക്കാദമി, വിമുക്തി മിഷൻ , ചെസ് അസ്സോസിയേഷൻ വയനാട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നുള്ള 49 ഇൻ്റർനാഷണൽ ഫിഡേ റേറ്റഡ് താരങ്ങൾ അടക്കം 110 കുട്ടികൾ പങ്കെടുത്തു. ഗേൾസ് ഓപ്പൺ വിഭാഗങ്ങളിൽ താഴെ പറയുന്നവർ ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി നാഷണൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.
നിരഞ്ജന എൻ -കൊല്ലം,
അൻവിത ആർ പ്രവീൺ – കോഴിക്കോട് ,
വേദ രവീന്ദ്രൻ – കണ്ണൂർ,
നജ ഫാത്തിമ – കണ്ണൂർ
ഓപ്പൺ വിഭാഗം
ഗൗരി ശങ്കർ ജയരാജ് – തൃശ്ശൂർ,
ആദിനാട് ഹരിലാൽ- എറണാകുളം,
അരോൺ എസ് പി – തിരുവനന്തപുരം,
ശിവദത്ത് എസ് ജി- എറണാകുളം.
സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി സമാപനയോഗം ഉദ്ഘാടനം ചെയ്തു. ചെസ് ഒളിമ്പ്യൻ പ്രൊഫസർ എൻ ആർ അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. നാഷണൽ സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആബേൽ എം.എസ് നെ മെമൻ്റോ നൽകി ആദരിച്ചു. ജില്ലാ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ പി എസ് വിനീഷ് അധ്യക്ഷത വഹിച്ചു .കൺവീനർ വി ആർ സന്തോഷ് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ചെസ് അക്കാദമി വൈസ് പ്രസിഡണ്ട് പി സി ബിജു, ചീഫ് ആർബിറ്റർ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ചെസ് അസോസിയേഷൻ വയനാട് സെക്രട്ടറി ആർ. രമേഷ് നന്ദി രേഖപ്പെടുത്തി.
