വയോജന സംഗമവും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

അമ്പലവയൽ: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ അമ്പലവയൽ പഞ്ചായത്ത് പകൽ വീട് ഹാളിൽ മുതിർന്ന പൗരൻമാർക്കായി വയോജന സംഗമവും നിയമ ബോധവത്കരണ ക്ലാസ്സും നടത്തി. ജനമൈത്രി സമിതി അംഗം മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം അമ്പലവയൽ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അബ്ദുൾ സലാം നിർവ്വഹിച്ചു. ജനമൈത്രി പോലീസ് ജില്ല അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ ‘വയോജനങ്ങളും പോലീസും’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു .ജനമൈത്രി ബീറ്റ് ഓഫീസർ ബിജു, സിറ്റിസൺ ഫോറം ഭാരവാഹികളായ വാസുദേവൻ നായർ, രാജൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *