കൽപ്പറ്റ: ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതി സമ്പൂർണ്ണത അഭിയാൻ ജില്ലാതല പ്രഖ്യാപനം, ‘സമാപൻ സമാരോഹ്’ പരിപാടിയിൽ വെച്ച് മികച്ച രീതിയിൽ സമ്പൂർണ്ണത അഭിയാൻ പൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരിൽ നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കലക്ടർ ഡി. ആർ മേഗശ്രീ ഐ.എ.എസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കെ രാജേഷ്,ആസ്പിരേഷനൽ
ബ്ലോക്ക് ഫെലോ റോഷൻ രാജ് എന്നിവർ മികച്ച പ്രവർത്തനത്തിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
