ചൂരൽമല ദുരന്തം: പരിക്കേറ്റവർക്ക് തുടർ ചികിത്സ ലഭ്യമാക്കണം: എസ് ഡി പി ഐ

കല്പറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഗുരുതര പരിക്ക് പറ്റിയവർക്ക് തുടർ ചികിത്സക്ക് വേണ്ടി സർക്കാർ തലത്തിൽ സംവിധാനം ഒരുക്കണമെന്ന് എസ് ഡി പി ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഗുരുതര പരിക്ക് പറ്റിയവരും ദുരന്ത മേഖലയിലെ നിത്യരോഗികളായിരുന്നവരും ആയ നൂറിലധികം ആളുകൾ കടുത്ത അവഗണന നേരിടുകയാണ്. ദുരന്ത സമയത്തെ ചികിത്സാസൗകര്യം മാത്രമാണ് അവർക്ക് ലഭ്യമായത്. വിദഗ്ദ തുടർചികിത്സ ആവശ്യമായവർക്ക് സർക്കാർ അതിനുള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നും അല്ലാത്ത പക്ഷം പാർട്ടി സമരത്തിന് ഇറങ്ങുമെന്നും ജില്ലാ കമ്മറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ എ അയ്യൂബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ. ഹംസ, വൈസ് പ്രസിഡന്റ് ഇ. ഉസ്മാൻ, കമ്മറ്റി അംഗങ്ങളായ ടി.പി റസാഖ്, എ. യൂസുഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *