തിരുനെല്ലി: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ തിരുനെല്ലി പ്രദേശങ്ങളിലുള്ളവർക്കായി ബോധവൽക്കരണ പരിപാടിയും ഉന്നതിയിലെ കുട്ടികൾക്കായി പഠനോപകരണങ്ങളും ബാഗുകളും നൽകി. തിരുനെല്ലി ആശ്രമം സ്കൂളിൽ വച്ചു നടന്ന ചടങ്ങിന്റെ ഉത്ഘാടനം ബഹു : വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. മാനന്തവാടി എ.എസ്.പി ശ്രീ.ഉമേഷ് ഗോയൽ ഐ.പി.എസ്, തിരുനെല്ലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ലാൽ സി ബേബി, സബ് ഇൻസ്പെക്ടർമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും, കുട്ടികൾക്കായി പഠനോപകരണങ്ങളുടെ വിതരണവും നടത്തി
