ചുമട്ടുകാരുടെ തൊഴില്‍ സംരക്ഷിക്കണം: ഐഎന്‍ടിയുസി

കല്‍പ്പറ്റ: ചുമട്ടുതൊഴിലാളി മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്ന്
ചുമട്ടുതൊഴിലാളി ഫെഡറേഷന്‍(ഐഎന്‍ടിയുസി)ജില്ലാ ജനറല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൊഴില്‍ ഇല്ലാതാക്കുന്ന നടപടികളാണ് കോടതി ഉത്തരവിനു മറവില്‍ വ്യാപാരി സമൂഹത്തില്‍നിന്നു ഉണ്ടാകുന്നതെന്നു യോഗം കുറ്റപ്പെടുത്തി. 21ന് എറണാകുളം ടൗണ്‍ഹാളില്‍ നടത്തുന്ന തൊഴിലാളി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഐഎന്‍ടിയുസി ജില്ലാപ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു.സി.പി. വര്‍ഗീസ്, കെ.യു. മാനു, വി.പി. മൊയ്തീന്‍, മാടായി ലത്തീഫ്, മനോജ് ഉതുപ്പാന്‍, എല്‍ദോ മീനങ്ങാടി, സലാം മാനന്തവാടി, ഒ. അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *