പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി വിവിധ പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോറുകൾ നൽകി. വിതരണ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി നിർവഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. നെൽകർഷകർക്ക് നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നതിന് വേണ്ടി ജല സൗകര്യം ഒരുക്കുന്നതിന് സഹായമാകുന്നതിനു ഇതു കാരണം കഴിയും. പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യ ബിജു കുമാർ, ഡിവിഷൻ മെമ്പർമാരായ ലൗലി ഷാജു, രജനി ചന്ദ്രൻ, സജേഷ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബ കെ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനോയ് തുടങ്ങിയവർ സംസാരിച്ചു.
പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോർ നൽകി
