കൽപറ്റ: 24-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ടി. സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പിൽ വയനാട് ഡിസ്ട്രിക്ട് ജൂഡോ അസോസിയേഷൻ ടെക്നിക്കൽ ചെയർമാൻ ഗിരീഷ് പെരുന്തട്ട സ്വാഗതവും കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ജോയ് വർഗീസ് അധ്യക്ഷതയും വഹിച്ചു. വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, കേരള ജൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി റെൻ പി ആർ എന്നിവർ മുഖ്യാഥിതിയായും സുബൈർ ഇളക്കുളം, അഡ്വ.വി പി യൂസഫ്, ബാബു
പ്രസന്നകുമാർ എന്നിവർ ആശംസകൾ അറിയിച്ചും വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി വിഷ്ണു പി ജെ നന്ദി അർപ്പിക്കുകയും
ചെയ്തു. സബ് ജൂനിയർ വിഭാഗത്തിൽ
കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ ഓവറോളും ഡബ്ല്യുഎം ഒ ജൂഡോ ക്ലബ് റണ്ണേഴ്സപ്പും കാഡറ്റ് ജൂനിയർ വിഭാഗങ്ങളിൽ ജി എച്ച് എസ് എസ് വളാഡ് ഓവറോളും വയനാട് ജൂഡോ അക്കാദമി റണ്ണേഴ്സപ്പും സീനിയർ വിഭാഗത്തിൽ വയനാട് ജൂഡോ അക്കാദമി ഓവറോളും ഫാൽക്കൻ ജൂഡോ ക്ലബ് റണ്ണേഴ്സപ്പും കരസ്ഥമാക്കി.
24-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
