ലോക മാനസികാരോഗ്യ ദിനാചരണം നടത്തി

 

മാനന്തവാടി : ലോക മാനസികാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് സ്കിൽ ലാബിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് വി പി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ സൈക്യാട്രിസ്റ്റ് ഡോ. ഹരീഷ് കൃഷ്ണൻ മുഖ്യ പ്രഭാഷണവും
ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡൽ ഓഫീസർ ഡോ. അപർണ നായർ ദിനാചരണ സന്ദേശവും നൽകി.
ജില്ലാ മാനസികാരോഗ്യ പദ്ധതി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് വി പി സമ്മാനദാനം നൽകി.

മാനന്തവാടി ജില്ലാ ആശുപത്രി നഴ്സിംഗ് ഹെഡ് ശ്രീജ, ഡി എം എച്ച് പി മെഡിക്കൽ ഓഫീസർ ഡോ മിഥുൻ എന്നിവർ സംസാരിച്ചു.
ഡോ. അപർണ നായർ സ്വാഗതവും ഡോ. ജംഷീല കെ നന്ദിയും പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ചു നടന്ന ബോധവൽക്കരണ സെമിനാറിൽ “പോസിറ്റീവ് മെന്റൽ ഹെൽത്ത്” എന്ന വിഷയത്തിൽ സ്കൂൾ മെന്റൽ ഹെൽത്ത് പ്രൊജക്റ്റ് ഓഫീസർ നിഷാദ് കെ സി യും “സ്ട്രെസ് മാനേജ്മെൻറ് ” എന്ന വിഷയത്തിൽ എൻ എം എച്ച് പി കൗൺസിലർ ജിബിൻ ജോസഫും ക്ലാസുകൾ എടുത്തു.

രാവിലെ ദിനാചാരണത്തിന്റെ ഭാഗമായി മാനന്തവാടി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയുടെ അങ്കണത്തിൽ പനമരം ഗവ നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവത്കരണ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.

ലോകമാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ 10 വരെ വിവിധ സ്ഥലങ്ങളിൽ സ്ട്രെസ് മാനേജ്മെൻറ് സെമിനാറുകളും, തരിയോട് പകൽ വീട്ടിൽ ബോധവൽക്കരണ പരിപാടിയും മത്സരങ്ങളും സംഘടിപ്പിക്കുകയും, പനമരം ഗവ നഴ്സിംഗ് സ്കൂൾ , മാനന്തവാടി സെൻ്റ്.മേരിസ് കോളേജ് എന്നിവിടങ്ങളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *