വെള്ളമുണ്ട: നാല് വർഷം മുൻപ് pmgsy പദ്ധതിയിലുൾപ്പെടുത്തി തുടങ്ങിയ റോഡ് നവീകരണം എങ്ങുമെത്തിയിട്ടില്ല.
ജലജീവൻ മിഷൻ പൈപ്പ് ലൈനിന് വേണ്ടി കുഴിച്ച ഭാഗത്തെ റീസ്റ്റോറേഷൻ വർക്ക് 6 പണിക്കാരെ വെച്ച് 2 മാസമായി ഒച്ചിഴയും വേഗത്തിലാണ് നീങ്ങികൊണ്ടിരിക്കുന്നത്.
കൂടുതൽ തൊഴിലാളികളെ വെച്ച് റീസ്റ്റോറേഷൻ പണി എത്രയും പെട്ടെന്ന് തീർക്കുകയും റോഡ് ടാറിങ് ഉടൻ ആരംഭിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്ന് എസ്ഡിപി ഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.യോഗത്തിൽ സി എച്ച് ഷംസു,കെ നൗഫൽ,മുനീർ തുടങ്ങിയവർ സംസാരിച്ചു.
