ജില്ലാ പോലീസ് കായികമേള: ഷട്ടില്‍ ടൂര്‍ണമെന്റ-് മിക്‌സഡ് ഡബിള്‍സില്‍ ഡി.എച്ച്.ക്യു ജേതാക്കള്‍

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഡബിള്‍സില്‍ അനസ്-ഫിനു(ഡി.എച്ച്.ക്യു) ടീം ജേതാക്കളായി. ഹരീഷ്-പ്രിന്‍സ് ടീം(ബത്തേരി സബ് ഡിവിഷന്‍) റണ്ണേഴ്‌സ് അപ്പായി. സിംഗിള്‍സില്‍ ഹരീഷ്(ബത്തേരി സബ് ഡിവിഷന്‍), ഫിനു(ഡി.എച്ച്.ക്യു) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 45 പ്ലസ് ഡബിള്‍സില്‍ പി.ജി. സതീഷ് കുമാര്‍- രാമകൃഷ്ണന്‍ ടീം(സ്‌പെഷ്യല്‍ യൂണിറ്റ്) ജേതാക്കളായി. പ്രശാന്ത്- സജീവന്‍ (സ്‌പെഷ്യല്‍ യൂണിറ്റ്) ടീമിനാണ് രണ്ടാം സ്ഥാനം. 45 പ്ലസ് സിംഗിള്‍സില്‍ കെ.ആർ സജീവന്‍(സ്‌പെഷ്യല്‍ യൂണിറ്റ്), ടി.എം പ്രശാന്ത് (സ്‌പെഷ്യല്‍ യൂണിറ്റ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒക്ടോബര്‍ 19ന് കല്‍പ്പറ്റ എം.കെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ വച്ച് കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനവും 20ന് അത്ലറ്റിക് മീറ്റും നടക്കും.

#wayanadpolice

Leave a Reply

Your email address will not be published. Required fields are marked *