തെങ്ങിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

നെൻമേനി: നെൻമേനി പഞ്ചായത്ത് വാർഡ് 8 പഴൂർ ആശാരിപ്പടിയിൽ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറി മുകളിൽ കുടുങ്ങിയ ഇബ്രാഹിം, കുന്നക്കാട്ടിൽ വീട്, ചീരാൽ പി ഓ എന്നയാളെ സുൽത്താൻബത്തേരി അഗ്നി രക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ ഇബ്രാഹിം ഏകദേശം 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽ നിന്നും കൈ വിട്ട് തല കീഴായി യന്ത്രത്തിൽ കാൽ കുടുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു ഉടൻതന്നെ സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവരെ ലാഡർ ഉപയോഗിച്ച് മുകളിൽ കയറ്റി നാട്ടുകാരൻ ആയിരുന്നു ശ്രീ സുധീഷ് എന്നയാളുടെ കൂടി സഹായത്തോടെ ടിയാനെ റോപ്പിൻ്റെ സഹായത്തോടെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ട് പോയി. സുൽത്താൻ ബത്തേരി നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ വി ഹമീദിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ എം വി ഷാജി, ശ്രീ ബിനോയ് പി വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീ നിബിൽദാസ് ,ശ്രീ സതീഷ്, ശ്രീ ഗോപിനാഥൻ ഹോം ഗാർഡ് ശ്രീ പി സി ചാണ്ടി ട്രെയിനികളായ ശ്രീ ജയ്ഷൽ, ശ്രീ സൈനുൽ ആബിദ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *