വയനാട് ഉപതെരഞ്ഞടുപ്പ് പിണറായി പോലീസ് ആർ.എസ്.എസ് കൂട്ട് കെട്ട് ചർച്ച ചെയ്യണം: അൻസാരി ഏനാത്ത്

മുട്ടിൽ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പിണറായി പോലീസ് ആർ എസ് എസ് കൂട്ട് കെട്ട് ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവെണമെന്ന് എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം അൻസാരി എനാത്ത് ആവശ്യപ്പെട്ടു.

പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി കല്പറ്റ മണ്ഡലം പ്രസിഡന്റ് പി കരീം ഒക്ടോബർ 23 മുതൽ25 വരെ നടത്തുന്ന വാഹന ജാഥ രണ്ടാം ദിവസം മുട്ടിൽ ടൗണിൽ നടത്തിയ സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
യോഗത്തിൽ കരീം പി. ജാഫർ എം. അബ്ദുറസാഖ് കുട്ടമഗലം, എന്നിവർ സംസാരിച്ചു. ജാഥ 25ന് വൈകിട്ട് 6.30 ന് പടിഞ്ഞാറത്തറയിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *