മുക്കം: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വനിതകൾ മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തും. ആറുപേരടങ്ങുന്ന സ്ക്വാഡുകളായാണ് വനിതകളുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും പ്രിയങ്ക ഗാന്ധിയുടെ സന്ദേശമെത്തിക്കുക. മുക്കത്ത് നടന്ന യു.ഡി.എഫ് ലോക്സഭ വനിത നേതൃസംഗമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി അധ്യക്ഷയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എ.ൽഎ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ സെക്രട്ടറി ജയന്തി രാജൻ, ജന. സെക്രട്ടറി അഡ്വ. പി. കുൽസു, വൈസ് പ്രസിഡൻ്റ് പി. സഫിയ, സെക്രട്ടറിമാരായ സെറീന ഹസീബ, ലൈല പുല്ലൂനി, ബ്രസീലിയ ശംസുദ്ധീൻ, കെ.എം.എഫ് സംസ്ഥാന പ്രസിഡൻ്റ് മിനി രമേഷ്, സെക്രട്ടറി കാഞ്ചന മാച്ചേരി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമാരായ ഗൗരി പുതിയോത്ത് (കോഴിക്കോട്), വി. ഷഹർബാന (മലപ്പുറം), വനിതാ ലീഗ് ജില്ലാ ജന. സെക്രട്ടറി പി.ടി.എം ഷറഫുന്നീസ, ട്രഷറർ എ.പി സഫിയ, കേരള കോൺഗ്രസ് (ജോസഫ്) വനിത വിഭാഗം ജില്ലാ പ്രസിഡൻ്റ് ജോഷി ജോണി, സംസ്ഥാന സെക്രട്ടറി മിനി ജോൺസൺ സംസാരിച്ചു. വരും ദിവസങ്ങളിൽ നിയോജക മണ്ഡലംതല വനിതാ നേതൃ സംഗമങ്ങൾ നടക്കും.
