പനമരം: വയനാട് കേന്ദ്രകലാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കലാകാരന്‍മാരുട കണ്‍വന്‍ഷനും ഡാറ്റ രജിസ്‌ട്രേഷനും നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് വേലായുധന്‍ കോട്ടത്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക എന്നിവര്‍ പ്രസംഗിച്ചു. സമിതി സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ സ്വാഗതവും അജി ബഷീര്‍ നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ നടന്നു.
